വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍

0
127

വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍. തെളിവുകളുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്റെ പരുക്കന്‍ മറുപടി. തുടര്‍ച്ചയായ നാലാം ദിനവും വ്യാജ ബിരുദം സംബന്ധിച്ച് കെ.സുരേന്ദ്രൻ വ്യക്തമായ മറുപടി നൽകിയില്ല.

തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി തുടങ്ങിയ രണ്ടു മണ്ഡലങ്ങളിലായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്നത്. രണ്ട് നിയമസഭ മണ്ഡലങ്ങളിലെയും തെര .കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ആണെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.

പല മുതിര്‍ണ നേതാക്കള്‍ക്കും സുരേന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ എതിര്‍പ്പുകളെണ്ടെങ്കിലും നിലവില്‍ പരസ്യ പ്രതികരണത്തിന് മുതിരുന്നില്ലെന്നാണ് പലരുടെയും നിലപാട്. സുരേന്ദ്രന്റെ വ്യാജ ബിരുദത്തിനെതിരെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷാഭവന്‍ രേഖകള്‍ അടക്കം ഇതിനോടകം പുറത്തുവന്നിരുന്നു.