കേരളത്തിൽ തുടർഭരണം വേണം ,കേന്ദ്രത്തെ വിമർശിച്ചും കേരളത്തെ പ്രശംസിച്ചും നടൻ ശരത് കുമാർ

0
50

കേന്ദ്രത്തെ വിമർശിച്ചും കേര;കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടുമെന്ന് സിനിമാ താരവും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍. കേരളത്തില്‍ ഇടത് പക്ഷം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശരത് കുമാര്‍ പറഞ്ഞു.

കേരളത്തില്‍ തുടര്‍ഭരണം ആവശ്യമാണെന്ന് മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ വരെ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ശരത്കുമാറിന്റെ വാക്കുകള്‍. ഇടതുപക്ഷത്തിന്റെ ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ മുന്‍പും ഇന്ത്യയൊട്ടാകെ ചര്‍ച്ചാവിഷയമായിരുന്നു. ലോകശ്രദ്ധയാകര്‍ഷിച്ച കര്‍മ്മ പദ്ധതികള്‍ ഏറെ പ്രശംസയ്ക്ക് കാരണമായിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും ശരത്കുമാര്‍ രംഗത്തെത്തി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാര്‍ ആരോപിച്ചു