രാജസ്ഥാനില്‍ സൈനിക വാഹനം മറിഞ്ഞ് 3 മരണം,5 പേർക്ക് പരിക്ക്

0
73

രാജസ്ഥാനില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. ഗംഗാനഗര്‍ ജില്ലയിലെ രാജിയസർ പ്രദേശത്ത് വ്യാ​ഴാഴ്ച രാവിലെയാണ് സൈനിക വാഹനം മറിഞ്ഞ്​ അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനം മറിഞ്ഞതോടെ തീപിടിച്ചതാണ്​ അപകടത്തിന്‍റെ വ്യാപ്​തി വർധിക്കാൻ കാരണം. അഞ്ചുസൈനികര്‍ ഉടൻ തന്നെ വാഹനത്തിൽ നിന്ന്​ പുറത്തുകടന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ മൂന്നുപേരാണ്​ മരിച്ചതെന്ന് സ്​റ്റേഷൻ ഹൗസ്​ ഓഫീസർ വിക്രം തിവാരി അറിയിച്ചു.