ആമസോണിൽ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്

0
62

പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിലെ ഡെലിവറി  ജീവനക്കാർ സമരത്തിലേക്ക്. ഹൈദരാബാദ്, ബെംഗളൂരു, പുണെ, ദില്ലി, ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളിലാണ് 24 മണിക്കൂർ സമരം നടക്കുകയെന്നാണ് വിവരം. എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ, പഴയ അതേ നിരക്കിലുള്ള വരുമാനം എന്നിവ ഉറപ്പാക്കണമെന്നാണ് ആവശ്യം. സമരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ച പുണെയിൽ നടന്ന സമരത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സമരം. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്‌ഡ് ഡെലിവറി പാർട്ണേർസാണ് സമരത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ ഈ പ്രധാന നഗരങ്ങളിലെ ഡെലിവറി പാർട്ണർമാരുമായി സംസാരിച്ചെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

ആമസോണുമായി ചേർന്ന് പ്രവർത്തിക്കുന്ന 10000 മുതൽ 25000 വരെ ജീവനക്കാർ സമരത്തിലേക്ക് പോകുമെന്നാണ് വിവരം. ചെറിയ പാക്കേജുകൾക്ക് പത്ത് രൂപയും ടെംപോകളിൽ വിതരണം ചെയ്യുന്ന പാക്കേജുകൾക്ക് 15 രൂപയുമാണ് ആമസോൺ പുതുക്കിയ നിരക്ക്. മുൻപ് ഇത് 35 രൂപയായിരുന്നുവെന്ന് സംഘടനാ നേതാക്കൾ പറയുന്നത്.

ലോക്ക്ഡൗണിന് മുൻപ് ദിവസം 20000 രൂപ വരെ ഡെലിവറി പാർട്ണർമാർക്ക് നേടാനാവുമായിരുന്നു. എന്നാലിത് ഇപ്പോൾ 10000 രൂപയായി മാറിയിരിക്കുന്നുവെന്ന് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ഷെയ്ഖ് സലാലുദ്ദീൻ പറഞ്ഞു.