യുപിയിൽ കന്യാസ്‌ത്രീകളെ സംഘപരിവാർ ആക്രമിച്ചു

0
127

ട്രെ​യി​ൻ യാ​ത്രയ്‌ക്കിടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യുവ കന്യാസ്‌ത്രീകൾക്കുനേരെ ബ​ജ്‌രംഗ്‌ദൾ ആ​ക്ര​മ​ണം. മ​തം​മാ​റ്റ നി​രോ​ധ​ന നി​യ​മം ഉപയോഗിച്ച്‌ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നും ശ്ര​മം. ഒടുവിൽ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളി​ൽനിന്ന്‌ രക്ഷപ്പെട്ട്‌ സംസ്ഥാനംവിടാന്‍ കന്യാസ്‌ത്രീകൾക്ക് സഭാവസ്‌ത്രം ഒഴിവാക്കേണ്ടിവന്നു.

തി​രു​ഹൃദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തിന്റെ(എ​സ്എ​ച്ച്) ഡ​ൽ​ഹി പ്രൊ​വി​ൻ​സി​ലെ നാ​ല് കന്യാസ്‌ത്രീകള്‍ക്ക്നേരെ മാ​ർ​ച്ച് 19നാണ് ആക്രമണമുണ്ടായത്. ഒഡിഷക്കാരായ ര​ണ്ടു യു​വകന്യാസ്‌ത്രീകളെ വീ​ട്ടി​ലെ​ത്തി​ക്കാ​നാണ് മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മ​റ്റ് ര​ണ്ടുപേർ കൂ​ടെ പോ​യ​ത്. ഇവരിൽ രണ്ടുപേർ സാ​ധാ​ര​ണ വേഷത്തി​ലായിരുന്നു.

ട്രെയിൻ ത്സാ​ൻ​സിയി​ൽ എ​ത്തി​യ​പ്പോ​ൾ മ​തം​മാ​റ്റാ​ൻ ര​ണ്ടു പെൺകുട്ടികളെ കൊ​ണ്ടുപോ​കു​ന്നതായി ആ​രോ​പി​ച്ച്‌ ഒ​രു​കൂട്ടം ബജ്‌രംഗ്‌ദൾ പ്ര​വ​ർ​ത്ത​ക​ർ ബഹളമുണ്ടാക്കി. അവര്‍ വിളിച്ചുവരുത്തിയ പൊ​ലീ​സ് കന്യാസ്‌ത്രീകളോട്‌ പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വനിത പൊലീ​സ് ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത കന്യാസ്‌ത്രീകളെ ബ​ലം​പ്ര​യോ​ഗി​ച്ച് പു​റ​ത്തി​റ​ക്കി.

ആ​ധാ​ർ ഉ​ൾ​പ്പെ​ടെ​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളെ​ല്ലാം കാ​ണി​ച്ചെ​ങ്കി​ലും പൊ​ലീ​സും മോ​ശ​മാ​യി പെ​രു​മാറിയെന്ന്‌ കന്യാസ്‌ത്രീകൾ പ​റ​ഞ്ഞു. ആ​ർ​പ്പു​വി​ളി​ക​ളോ​ടെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി 150 ഓ​ളം ബ​ജ്‌രംഗ്‌ദളുകാർ അവിടെയെ​ത്തി.

ഡൽഹിയിൽനിന്ന്‌ അഭിഭാഷകർ ഉ​ന്ന​ത പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ടാ​ണ് കന്യാസ്‌ത്രീകളെ മോചിപ്പിച്ചത്‌. രാ​ത്രി 11ഓടെയാണ്‌ ഇവര്‍ക്ക് സ്റ്റേ​​ഷൻ വി​ടാ​നായത്. പിന്നീട് ‌ സാധാരണ വേഷം ധരിച്ചാണ്‌ യാത്ര തുടർന്നത്‌.