പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് അസമില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക

0
105

പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് അസമില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക.

പാർലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം അതേ അർത്ഥത്തില്‍ നടപ്പാക്കുമെന്നും പിന്നോട്ടില്ലെന്നുമാണ് അസമിലെ പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയത്.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തും. അസമിന്റെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. പൗരന്മാരുടെ സംരക്ഷണത്തിനായി എന്‍.ആര്‍.സിയില്‍ തിരുത്തൽ വരുത്തുന്ന നടപടി തുടരുകയാണെന്നും നദ്ദ വിശദീകരിച്ചു.

അതേസമയം, സി.എ.എ വിവേചനവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണെന്നത് വ്യക്തം .പൗരത്വഭേദഗതി നിയമം ഉയർത്തി ബി.ജെ.പി ജനമനസുകളിൽ ഭീതി നിറക്കുക്കുകയാണ്