മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ശ്രദ്ധനേടി കുട്ടിഫോട്ടോഗ്രാഫർ നിഹാര ബാബു

0
65

മുഖ്യമന്ത്രിയുടെ മൂന്നാർ പര്യടനത്തിനിടെ മികച്ച ചിത്രങ്ങൾ പകർത്തി ശ്രദ്ധനേടുകയാണ് മുന്നാം ക്ലാസുകാരി നിഹാര ബാബു. പരിപാടിക്കിടെ ക്യാമറയുമായി കറങ്ങി നടന്ന നിഹാര ചുരുങ്ങിയനേരംകൊണ്ട് ആളുകളുടെ ശ്രദ്ധകേന്ദ്രമായി മാറിയെന്നും . പരിപാടികഴിഞ്ഞു പടംകാണിക്കാമോയെന്നു ചോദിച്ചപ്പോൾ അഭിമാനത്തോടെ തന്റെ ഫ്രേമുകൾ കാട്ടിത്തന്നു.

പടംകണ്ടു ഞങ്ങളെല്ലാം ഞെട്ടിയെന്നും ഫോട്ടോ ​ഗ്രഫർ കെ ബാലൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ചിത്രങ്ങൾ കണ്ടപ്പോഴാണ് ആള് വെറുതെ ക്യാമറേംപിടിച്ചോണ്ട് നടക്കണതല്ല. എല്ലാം സൂപ്പർ പടങ്ങളാണെന്ന മനസിലായെതും കുറിപ്പിൽ പറയുന്നു. ആനച്ചാലിൽ സ്റ്റുഡിയോ നടത്തുന്ന ബാബുച്ചേട്ടന്റെ മകളാണ് 3ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ നിഹാര.