മമ്മൂട്ടി ചിത്രം ‘വൺ’ മാർച്ച് 26 മുതൽ തിയേറ്ററുകളിൽ, ആവേശത്തോടെ ആരാധകർ

0
73

മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം വൺ മാർച്ച് 26 മുതൽ വൺ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. കടക്കൽ ചന്ദ്രൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.

ബോബി – സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയിരിക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിർവഹിക്കുന്നു. നിഷാദ് ആണ് എഡിറ്റർ. നിരവധി താരങ്ങളും വൺ എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മുരളി ഗോപി, ജോജു ജോർജ്, ജഗദീഷ്, സംവിധായകൻ രഞ്ജിത്, സലീം കുമാർ, നിമിഷ സജയൻ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, അലൻസിയർ, സുധീർ കരമന, രശ്മി ബോബൻ, അർച്ചന മനോജ് തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളായെത്തുന്നു.