Wednesday
17 December 2025
26.8 C
Kerala
HomeEntertainmentമോഹൻലാൽ ചിത്രത്തിലെ ഗാനരംഗത്തിൽ എ.ആർ.റഹ്മാനും

മോഹൻലാൽ ചിത്രത്തിലെ ഗാനരംഗത്തിൽ എ.ആർ.റഹ്മാനും

മോഹൻലാൽ ചിത്രം ആറാട്ടിലെ ഗാനരംഗത്തിൽ എ.ആർ.റഹ്മാനും. യോദ്ധ, ഇരുവർ എന്നീ സിനിമകൾക്ക് ശേഷം റഹ്മാന്റെ ഈണത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ഗാനമാണിത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണവുമാണ് ആറാട്ടിലേത്. നേരത്തെ വിജയ് ചിത്രം ബിഗിൽ ഗാനരംഗത്തിലും ഏ ആർ റഹ്മാൻ അഭിനയിച്ചിരുന്നു.

ശ്രദ്ധ ശ്രീനാഥാണ് നായിക. ഉദയകൃഷ്ണയുടെ രചനയിൽ ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ എന്റർടെയിനറാണ് ആറാട്ട്. ഓണം റിലീസാണ് ചിത്രം.

മോഹൻലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷൻ സീക്വൻസുകളും മാസ് രംഗങ്ങൾ ഉൾപ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന. നാല് ആക്ഷൻ കൊറിയോഗ്രാഫർമാരാണ് സംഘട്ടന രംഗങ്ങൾക്ക് നേതൃത്വം നൽകിയത്.

അനൽ അരശ്, രവിവർമൻ, സുപ്രീം സുന്ദർ, വിജയ് എന്നിവർ. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.കൊവിഡ് കാലത്ത് മലയാളത്തിൽ ചിത്രീകരിക്കുന്ന ഏറ്റവും ഉയർന്ന ബജറ്റിലുള്ള സിനിമ കൂടിയാണ് ആറാട്ട്.

 

 

RELATED ARTICLES

Most Popular

Recent Comments