ഇടതു സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

0
60

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാറിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പത്രികാ സമര്‍പ്പിച്ചത് .

അതേസമയം ,ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു.ജനങ്ങളിൽ നിന്നു ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നതെന്ന്‌ പിണറായി വിജയൻ പറഞ്ഞു.