സൗദിയിൽ ഇന്ന് മുതൽ പുതിയ തൊഴിൽ നിയമങ്ങൾ,പ്രതീക്ഷയോടെ പ്രവാസികൾ

0
62

സൗദിയിൽ പരിഷ്‌കരിച്ച തൊഴിൽ നിയമം ഇന്നുമുതൽ പ്രാബല്യത്തിലാകും. പുതിയ നിയമം സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം പുതിയ തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആഗോള മാനദണ്ഢങ്ങൾക്കനുസരിച്ചാണ് സൗദി, തൊഴിൽ നിയമത്തിൽ മാറ്റം വരുത്തിയത്.

ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ച് തൊഴിൽ നിയമങ്ങളിൽ കാതലായ മാറ്റം വരുത്തികൊണ്ടാണ് നാളെ മുതൽ പുതിയ തൊഴിൽ ചട്ടങ്ങൾ സൗദിയിൽ പ്രാബല്യത്തിലാകുന്നത്. ദേശീയ പരിവർത്തന പദ്ധദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ മാറ്റം, പ്രാദേശിക തൊഴിൽ വിപണിയിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

സ്വദേശികൾക്കിടിയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും, തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ വഴിയൊരുക്കുകയും ചെയ്യും. വിദേശികളും ഏറെ പ്രതീക്ഷയോടെയാണ് പുതിയ മാറ്റത്തെ കാത്തിരിക്കുന്നത്. ദശകങ്ങളായി രാജ്യത്തെ വിദേശികൾക്ക് മേലുള്ള പല നിയന്ത്രണങ്ങളും നാളെ മുതൽ ഇല്ലാതാകും. തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം വകവെച്ച് നൽകുന്നതുമാണ് പുതിയ തൊഴിൽ നിയമങ്ങൾ.

സ്‌പോൺസർഷിപ്പിന്‍റെ ഊരാകുടുക്കിലകപ്പെട്ട് പ്രയാസങ്ങളനുഭവിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാകുന്നതുമാണ് പുതിയ മാറ്റം. പുതിയ തൊഴിലിലേക്ക് മാറുന്നതിനും, സ്പോണ്‍സർഷിപ്പ് മാറുന്നതിനും, എക്‌സിറ്റ്-റീ എൻട്രി വിസകൾ നേടുന്നതിനും പുതിയ നിയമം പ്രവാസികൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. തൊഴിൽ മേഖലയിലെ പുതിയ മാറ്റത്തിലൂടെ രാജ്യത്ത് വിദേശ നിക്ഷേപം ഉയർത്താനാകുമെന്നാണ് പ്രതീക്ഷ. അതേ സമയം ഗാർഹിക തൊഴിലാളികൾക്ക് ഈ മാറ്റം ബാധകമല്ലെന്ന് തൊഴിൽ സാമൂഹിക വികസ മന്ത്രാലയം വ്യക്തമാക്കി