മമത ബാനര്‍ജിക്കെതരിരെ അക്രമം നടന്നെന്ന് കണ്ടെത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

0
67

നന്ദിഗ്രാമില്‍ ആക്രമിക്കപ്പെട്ടന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍. അതേ സമയം മമത ബാനര്‍ജിക്കെതിരെ അക്രമം നടന്നിട്ടില്ലെന്നാണ് കമ്മിഷന്‍ പറയുന്നത്.

പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാധ്യായയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. അക്രമം നടന്നതിന് തെളിവില്ലെന്നാണ് കമ്മിഷന്റെ വാദം.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാണത്തിനിടെ അക്രമിക്കപ്പെടുവെന്നായിരുന്നു മമതാ ബാനര്‍ജിയുടെ വാദം. സംഭവം ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് മമതാ ബാനർജി ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടതിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചത്. കാറിന്റെ ഡോറില്‍ തട്ടിയാണ് പരിക്കേറ്റതെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.