യുഡിഎഫ് നേതാക്കൾ കോവിഡ് പ്രതിരോധം അട്ടിമറിക്കാൻ ശ്രമിച്ചു,യുഡിഎഫും ബിജെപിയും പാവങ്ങള്‍ക്ക് എതിരെന്ന് മുഖ്യമന്ത്രി

0
105

കോവിഡ് പ്രതിരോധത്തിൽ ലോകം അത്ഭുതത്തോടെ കേരളത്തെ നോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമ്പറത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.എന്നാൽ യുഡിഎഫ് നേതാക്കൾ കോവിഡ് പ്രതിരോധം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും കൂട്ടമരണം ആഗ്രഹിച്ച നീച മനസ്സുകൾ കേരളത്തിൽ ഉണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് പാവങ്ങൾക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവങ്ങൾക്ക് വേണ്ടിയുള്ള വീട് നിർമ്മാണം തടസ്സപ്പെടുത്താൻ നോക്കിയവരാണ് യുഡിഎഫും ബിജെപിയും. പാവപ്പെട്ടവർക്ക് എതിരായ മനസ്സാണ് യുഡിഎഫിൻ്റേതെന്നും ഭരണത്തിലുള്ളപ്പോൾ ക്ഷേമ പെൻഷൻ നൽകാതെ പിടിച്ചു വച്ചവരാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.