നേമം രാഷ്ട്രീയ പോരാട്ടത്തിന്റെ ന്യൂക്ളിയസോ?

0
80

രാഷ്ട്രീയപോരാട്ടത്തിന്റെ ന്യൂക്ലിയസ് ആയി ആ മണ്ഡലത്തെ ചിത്രീകരിച്ചു കൊണ്ട്, കോൺഗ്രസ് സ്വപ്നം കാണാത്ത രാഷ്ട്രീയപ്രാധാന്യം അവരുടെ ആലോചനകൾക്ക് ചാർത്തിക്കൊടുത്ത്, വലിയ പേരുകളെ ചർച്ചയ്ക്ക് വെച്ച്, ഒടുവിൽ അതിലൊരാളെ മത്സരിപ്പിക്കാൻ കോൺഗ്രസിനെ നിർബന്ധിതമാക്കി, അതിന്റെ മൈലേജ് മറ്റു മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന കുടിലമായ ഒരു പ്രൊപ്പഗാണ്ട ആണത്. നാണക്കേടിനെ തന്നെ പ്രധാന ആയുധമാക്കി മാറ്റുന്ന പൂഴിക്കടകൻ. ദയനീയ തോൽവി ഉറപ്പിച്ച വടകര ലോക്സഭയിൽ അവർ പരീക്ഷിച്ച തന്ത്രമാണിത്. മത്സരിക്കാൻ ആളില്ലാത്ത നേമത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും അതെ കുതന്ത്രമാണ്.