മോദിയെ താഴെയിറക്കാന്‍ കച്ചകെട്ടി കർഷകർ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘ബി.ജെ.പിയ്ക്ക് വോട്ടില്ല’ ക്യാപെയ്ന്‍

0
106

മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍. കാര്‍ഷിക നിയമത്തെ ചൊല്ലിയുള്ള കര്‍ഷകസമരത്തിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളിലും ആളിക്കത്തുന്നതിന്‍റെ സൂചനയാണിപ്പോള്‍ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ച ‘ബി.ജെ.പിയ്ക്ക് വോട്ടില്ല’ ക്യാപെയ്ന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്.

ബി.ജെ.പിയ്ക്ക് വോട്ടില്ല എന്ന ഹാഷ്ടാഗോടെയാണ് ക്യാപെയ്ന്‍ പുരോഗമിക്കുന്നത്. നോ വോട്ട് ടു ബി.ജെ.പി എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററില്‍ ക്യാംപെയ്ന്‍ സജീവമാകുന്നത്.

അതേസമയം, ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം 107ആം ദിവസത്തിലും ശക്തമായി പുരോഗമിക്കുകയാണ്. മാര്‍ച്ച് 15 ന് അതിര്‍ത്തികളില്‍ സ്വകാര്യവത്കരണ വിരുദ്ധ ദിനമായി കര്‍ഷകര്‍ ആചാരിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയും സിഐടിയുവുംകേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കും.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ സിഐടിയു പ്രതിഷേധിക്കും. ഇന്ധന വില വര്‍ധനവിനെതിരെ മാര്‍ച്ച് 26ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചു.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക നേതാക്കള്‍ യോഗങ്ങള്‍ ചേര്‍ന്ന് ബിജെപിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കും.