തൊടുപുഴ:ലോക വനിത ദിനത്തില്‍ ജില്ലയിലെ സ്റ്റേഷനുകളുടെ ഭരണം വിജയകരമായി നിയന്ത്രിച്ച് വനിത പൊലീസ്. തിങ്കളാഴ്ചത്തെ സ്റ്റേഷെന്റ ദൈനംദിന കാര്യങ്ങളുടെയെല്ലാം ചുമതല വനിത പൊലീസുകാരെ ഏല്പിക്കുകയായിരുന്നു. വനിതകള്‍ സ്റ്റേഷന് ഭരണം സൂപ്പറാക്കിയെന്ന് മേലുദ്യോഗസ്ഥരുടെ സാക്ഷ്യപത്രം കൂടിയായപ്പോള്‍ എല്ലാവരും ഹാപ്പി.
തൊടുപുഴയില്‍ എസ്.ഐ ടി.ജെ. ലില്ലിയുടെ നേതൃത്വത്തില്‍ സ്റ്റേഷന് ഓഫിസര്‍, പാറാവ്, പി.ആര്.ഒ, ജി.ഡി തുടങ്ങി സുപ്രധാന ജോലികളെല്ലാം നിര്‍വഹിച്ചത് വനിതകളാണ്. കട്ടപ്പന: സിവില്‍ ഡിഫന്‍സുമായി ബന്ധപ്പെട്ട പരിശീലനവും നഗരത്തില്‍ പട്രോളിങ്ങും വനിത പൊലീസ് തന്നെ നടത്തി.
വരാന്തയിലെ പാറാവ് മുതല്‍ എസ്.എച്ച്.ഒയുടെ കസേര വരെ അവര്‍ കൈയടക്കി. നഗരത്തിലെ പട്രോളിങ്ങിലും പരിശീലന പരിപാടികളിലും തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം.
എസ്.ഐ ഡി. പ്രസന്നകുമാരിക്കായിരുന്നു സ്റ്റേഷന് ചുമതല. എസ്.സി.പി.ഒ ജോളി ജോസഫ് ജി.ഡി. ചാര്‍ജ് ഏറ്റെടുത്തു. സി.പി.ഒ എസ്.ആര്. ശ്രീകല സര്‍വിസ് പിസ്റ്റളുമായി പാറാവ് നിന്നപ്പോള്‍ പി.ആര്.ഒയുടെ ചുമതല സി.പി.ഒ പ്രീതിക്കും എമര്‍ജന്‍സി വിഭാഗത്തിേന്റത് സി.പി.ഒ വി. റസിയക്കും ആയിരുന്നു. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തായിരുന്നു തുടക്കം. തുടര്‍ന്ന് വന്ന ഏഴ് പരാതികളില്‍ അന്വേഷണം ആരംഭിച്ചു.