ആര്‍.എസ്.എസും, വി.എച്ച്.പിയും നിരോധിക്കണമെന്ന് ഓസ്ട്രേലിയന്‍ സെനറ്റര്‍

0
77

തീവ്രഹിന്ദുത്വ ഗ്രൂപ്പുകളായ രാഷ്ട്രീയ സ്വയം സേവക സംഘത്തേയും വിശ്വഹിന്ദു പരിഷത്തിനേയും ഓസ്ട്രേലിയയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റര്‍ രംഗത്ത്. ന്യൂ സൗത്ത് വെയില്‍സ് സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.

തീവ്രഹിന്ദുത്വ വാദികള്‍ ഓസ്ട്രേലിയിയില്‍ സിഖ് സമൂഹത്തിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ സ്റ്റേറ്റ് അസംബ്ലിയില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഈ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സര്‍ക്കാറിന്‍റെ കണ്ണില്‍ പെട്ടിട്ടുണ്ടോയെന്നും അവരെ എന്താണു ചെയ്യാന്‍ ഉദേശിക്കുന്നതെന്നും ഡേവിഡ് അസംബ്ലിയില്‍ ചോദിച്ചു. അടുത്തിടെ രാജ്യത്തെ സിഖുകാര്‍ക്കെതിരേ തീവ്രഹിന്ദുക്കളുടെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.