കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട് ; കെ കെ ശൈലജ

0
91

5 വര്‍ഷം കഴിഞ്ഞ് പിന്തിരിഞ്ഞു നോക്കുമ്പോള്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. മുഖ്യമന്ത്രിയുടെയും പിന്തുണയോടെ പ്രതിസന്ധിഘട്ടങ്ങലെല്ലാം തരണം ചെയ്യാന്‍ സാധിച്ചുവെന്നും കൈരളി ന്യൂസിലെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖമായ ‘എന്തു ചെയ്തു? ‘ എന്ന പരിപാടിയില്‍് കെ കെ ശൈലജ വ്യക്തമാക്കി.

5 വര്‍ഷം കഴിഞ്ഞ് പിന്തിരിഞ്ഞു നോക്കുമ്പോള്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. അതേസമയം ഇനി ചെയ്യാന്‍ ബാക്കിയുള്ള കാര്യങ്ങളും ഉണ്ട് എന്ന തോന്നലും ഉണ്ട്. അഞ്ചുവര്‍ഷം എന്നുപറയുന്ന കാലയളവില്‍ ആരോഗ്യവകുപ്പില്‍ നമുക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിന് ഏറ്റവും നന്നായി സാധിച്ചത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഗവണ്‍മെന്റിന്റെ പോളിസി തന്നെയാണ്,
പ്രത്യേകിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒരു നവകേരളം കെട്ടിപ്പടുക്കുക, എല്ലാ മനുഷ്യരിലേക്കും വികസനത്തിന് കാഴ്ചപ്പാടുകള്‍ എത്തിക്കുക എന്നുള്ളതാണ്.

മന്ത്രിസഭ അങ്ങനെ തന്നെയാണ്. ഞങ്ങള്‍ മന്ത്രിസഭ അംഗങ്ങള്‍ എല്ലാം അവനവന് കിട്ടിയ വകുപ്പുകള്‍ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുള്ള കാലഘട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം. കാരണം ഗവണ്‍മെന്റിന് പൊതുവായി ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ എല്ലാം കൂടുതല്‍ ബാധിച്ചിട്ടുള്ള വകുപ്പായിരുന്നു ആരോഗ്യവകുപ്പ്.

പക്ഷേ എന്റെ സഹമന്ത്രിമാര്‍ എല്ലാവരും കൂടെ ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി വലിയ പിന്തുണ തന്നു. മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയും എല്ലാവരും. അതിന്റെയൊക്കെ ഭാഗമായി കുറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു എന്നത് വസ്തുതയാണ് അടിസ്ഥാനപരമായി കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു എന്നുള്ളത്. മന്ത്രി കെ കെ ശൈലജ പറഞ്ഞു.