“ഇനി സീറ്റ്‌ ചോദിക്കില്ല”: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ലതികാ സുഭാഷ്

0
74

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. ഇത് രണ്ടാം തവണയാണ് തന്നെ ആദ്യം പരിഗണിച്ച ശേഷം ഒഴിവാക്കുന്നത്. ഇനി ഒരു സീറ്റും മത്സരിക്കുന്നതിനായി താന്‍ ചോദിക്കില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലതികാ സുഭാഷിനെയാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയാല്‍ ജില്ലയില്‍ സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതികരണം.