ആദായ നികുതി റെയ്ഡ് : കേന്ദ്രസർക്കാരിനെ പരിഹസിച്ച് തപ്‌സി പന്നുവിന്റെ ട്വീറ്റ്

0
101

കേന്ദ്ര സർക്കാരിനെതിരെ കടുത്ത പരിഹാസവുമായി നടി തപ്സി പന്നു. തപ്സിയുടെ വീട്ടിൽ കേന്ദ്രം നടത്തിയ ആദായ നികുതി വകുപ്പ് റെയ്ഡിനെതിരെയാണ് പരിഹാസം. തപ്സിയുടെ ട്വിറ്ററിലെ പ്രതികരണം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.

മൂന്ന് ദിവസത്തെ കഠിന പരിശോധനയിൽ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥർക്ക് കിട്ടിയെന്നാണ് തപ്സി കേന്ദ്രസർക്കാരിനെ പരിഹസിച്ച് തപ്‌സി ട്വീറ്റ് ചെയ്തു.

തപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീടുകളിലും മാർച്ച് മൂന്നിനാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

എന്നാൽ സർക്കാരിനെ വിമർശിച്ചതിനാണ് തപ്സി പന്നുവും അനുരാഗ് കശ്യപും റെയ്ഡുകൾ നേരിടുന്നതെന്ന ആരോപണവും കേന്ദ്രസർക്കാർ നേരിടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനായി 2013ൽ തപ്സി യുടെ വീട് റെയ്ഡ് ചെയ്തിരുന്നു എന്ന ആരോപണവുമായി നിർമലാ സീതാരാമൻ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് മൂന്നാമത്തെ ട്വീറ്റിലൂടെ തപ്സി നൽകിയത്.