ഡൽഹിയിലും സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

0
78

ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളെപ്പോലെ സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി ബോർഡ് ഓഫ് സ്‌കൂൾ എജ്യൂക്കേഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഡൽഹിയിൽ 1,000 സർക്കാർ സ്‌കൂളുകളും 1,700 സ്വകാര്യ സ്‌കൂളുകളുമാണുള്ളത്. സർക്കാർ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്താണ് പ്രവർത്തിക്കുന്നത്.

അടുത്ത അധ്യയന വർഷം 20 മുതൽ 25 വരെ സ്‌കൂളുകൾ സിബിഎസ്ഇ അഫിലിയേഷൻ ഉപേക്ഷിച്ച് പുതിയ ബോർഡിന്റെ ഭാഗമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനാധ്യാപകർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സംസ്ഥാന ബോർഡിന് കീഴിലുള്ള സ്‌കൂളുകൾ തീരുമാനിക്കുക. നാലോ അഞ്ചോ വർഷത്തിനുള്ളിൽ എല്ലാ സ്‌കൂളുകളും സംസ്ഥാന ബോർഡിന് കീഴിൽ സ്വമേധയാ അഫിലിയേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.