കാഴ്ച മറയുന്ന വിധത്തിൽ കാറിനുള്ളിൽ ‌അലങ്കാരങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

0
80

ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തിൽ കാറിനുള്ളിൽ തൂക്കുന്ന അലങ്കാരവസ്തുക്കളും നിയമവിരുദ്ധം. മുൻവശത്തെ വിൻഡ് സ്‌ക്രീനിന്റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയർവ്യൂ ഗ്ലാസിൽ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്ന പ്രവണത വ്യാപകമാണ്.

ഇവ ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കമ്മിഷണർക്കു നിർദേശം നൽകിയത്.പിൻവശത്തെ ഗ്ലാസിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ വലിയ പാവകളെവെക്കുന്നതും കുറ്റകരമാണ്.

കുഷനുകൾ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കർട്ടനുകളും ഒഴിവാക്കാനും കർശനനടപടിയെടുക്കാൻ മോട്ടോർവാഹനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകൾ, കൂളിങ് പേപ്പറുകൾ, കർട്ടനുകൾ എന്നിവ ഉപയോഗിക്കാൻപാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സർക്കാർ നടപടി.