Saturday
10 January 2026
19.8 C
Kerala
HomeKeralaസിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് : അപേക്ഷ മാർച്ച് 24വരെ

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് : അപേക്ഷ മാർച്ച് 24വരെ

ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്ക് മാർച്ച് 24വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 27നാണ് പ്രിലിമിനറി പരീക്ഷ. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര സർവീസുകളിലെ 712 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ 22 എണ്ണം ഭിന്നശേഷിക്കാർക്കുള്ള സംവരണമാണ്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർ ഫീസ് വേണ്ട. upsc.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് അവസരം.
21-32 വയസാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്. പ്രിലിമിനറി പരീക്ഷയ്ക്ക് യോഗ്യത നേടുന്നവർക്കാണ് മെയിൻ പരീക്ഷയെഴുതാൻ കഴിയുക.

RELATED ARTICLES

Most Popular

Recent Comments