കിഫ്ബി ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല; നോട്ടീസ് നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് തോമസ് ഐസക്

0
79

കിഫ്ബിക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത നിലപാടുമായി ധനമന്ത്രി തോമസ് ഐസക്. ഇഡിക്ക് മുന്നില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാവില്ല മാര്‍ച്ച് ഒന്നിനാണ് കിഫ്ബി എംഡിക്കും സിഇഒയ്ക്കും നോട്ടീസ് നല്‍കിയത് ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും കേസിനെ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേരളത്തില്‍ കിടന്ന് കളിക്കാമെന്ന് ഇഡി കരുതണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഇഡിക്കെതിരായ കേന്ദ്രസര്‍ക്കാറിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും കേരളം ഈ നീക്കത്തില്‍ തോറ്റുതരില്ലെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും നേരത്തെ നിലപാടെടുത്തിരുന്നു.

ഇഡിക്കെതിരെ നേരത്തെ നടത്തിയ അന്വേഷണങ്ങളിലും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ചട്ടങ്ങള്‍ പോലും ലംഘിച്ചുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.