Friday
9 January 2026
16.8 C
Kerala
HomePoliticsകോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നത് തടയേണ്ട ബാധ്യത ന്യൂനപക്ഷങ്ങൾക്കില്ല: ഐ.എൻ.എൽ

കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നത് തടയേണ്ട ബാധ്യത ന്യൂനപക്ഷങ്ങൾക്കില്ല: ഐ.എൻ.എൽ

കോൺഗ്രസ് നേതാക്കൾ ഒന്നൊന്നായി ബി.ജെ.പിയിലേക്ക് ചേക്കേറുേമ്പാൾ അത് തടയേണ്ട ബാധ്യത ന്യൂനപക്ഷങ്ങൾക്കാണെന്ന വാദം ബാലിശമാണെന്നും രാജ്യത്തെ മുസ്ലിംകൾ എന്നോ കോൺഗ്രസിനെ കൈവെടിഞ്ഞിട്ടുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് വിതച്ചതാണ് ബി.ജെ.പി ഇന്ന് കൊയ്യുന്നത്. അടിയന്തിരാവസ്ഥക്കു ശേഷം കോൺഗ്രസ് സ്വീകരിച്ച ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് വർഗീയ പ്രീണനനയം സ്വീകരിക്കാൻ ആ പാർട്ടിയെ പ്രേരിപ്പിച്ചത്.

ബാബരി മസ്ജിദിെൻറ ധ്വംസനം കോൺഗ്രസിന്റെ ഒത്താശയോടെയാണ്. ബി.ജെ.പിയെ അധികാരത്തിലേറ്റിയതും ആർ.എസ്.എസിെൻറ രാഷ്ട്രീയാധീശത്വം ഉറപ്പിച്ചതും കോൺഗ്രസിന്റെ ഹിന്ദുത്വ പ്രീണനനയത്തിെൻറ ഫലമാണ്.

തകർന്നടിഞ്ഞ് കോൺഗ്രസിന്റെ മൃതദേഹം മുന്നിൽവെച്ച് കരഞ്ഞുതീർക്കാനുള്ളതല്ല രാജ്യത്തെ 20 കോടി മുസ്ലിംകളുടെ ജീവിതമെന്നും കോൺഗ്രസ് സ്വയംകൃതാനർഥങ്ങളുടെ ശമ്പളമാണ് കൊടുത്തു തീർക്കുന്നതെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments