സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ മാത്രമല്ല എയിഡഡ് സ്‌കൂളുകളെയും സംസ്ഥാന സർക്കാർ ഹൈടെക്കാക്കി. എല്ലാ വിദ്യാർഥികളെയും ഒരു പോലെ കണ്ട് എയിഡഡ് സ്‌കൂളുകളുടെ വികസനത്തിന് ചലഞ്ച് ഫണ്ട് അനുവദിക്കുകയായിരുന്നു.
കോട്ടയം അതിരൂപതയുടെ കീഴിൽ വരുന്ന രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിന് ചലഞ്ച് ഫണ്ടിൽ ലഭിച്ചത് 50 ലക്ഷം രൂപ.
മാനേജ്‌മെന്റ് ചലഞ്ചായി എടുത്തു ഒരു വർഷം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കി തുക വാങ്ങിയെടുത്തു. സ്‌കൂൾ മുറ്റത്ത് ഹൈടെക് ക്ലാസുമുറികളുമായി തലയെടുപ്പോടെ ബഹുനില കെട്ടിടം നിൽക്കുന്നു.
ചരിത്രത്തിലാദ്യമായാണ് ഒരു സർക്കാരിൽ നിന്നും മാനേജ്‌മെന്റ് സ്‌കൂളിന് കെട്ടിടം നിർമിക്കാൻ ഫണ്ട് ലഭിക്കുന്നത്. കുടിയേറ്റ ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിന് സർക്കാർ ചലഞ്ച് ഫണ്ട് അനുവദിച്ചതിൽ സന്തോഷമുണ്ട്.
സർക്കാരിന് ഇടവക അംഗങ്ങളുടെയും കുടിയേറ്റ ജനതയുടെയും നന്ദി അറിയിക്കുന്നു. രാജപുരം ഫെറോന വികാരിയും സ്‌കൂൾ മാനേജരുമായ ഫാ . ജോർജ് പുതുപറമ്പിൽ പറഞ്ഞു.
രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിന് ചലഞ്ച് ഫണ്ട് അനുവദിച്ചത് കുടിയേറ്റ ജനതയ്ക്ക് സർക്കാർ നൽകുന്ന അംഗീകാരമാണെന്ന് പള്ളി കൈക്കാരൻ ജിജി കിഴക്കേപ്പുറത്ത് പറഞ്ഞു. എൽഡിഎഫ് സർക്കാരിനോട് ഒരുപാട് നന്ദിയുണ്ട്. ഈ സഹായം മലയോര ജനത മറക്കില്ല