തളിര് സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല പരീക്ഷ മാർച്ച് 6ന് നടക്കും

0
86

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല പരീക്ഷമാർച്ച് 6ന്  രാവിലെ 11 മുതൽ  നടക്കും.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവർക്ക് കോട്ടയം എംടി സെമിനാരി എച്ച് എസ് എസ് സ്‌കൂളിലും, തൃശൂർ മുതൽ കാസർഗോഡ് വരെയുള്ളവർക്ക് കോഴിക്കോട് നടക്കാവ് ജി വി എച്ച് എസ് എസ്  ഫോർ ഗേൾസിലുമാണ് പരീക്ഷ നടക്കുക. കഴിഞ്ഞ മാസം നടന്ന ജില്ലാതല പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തുന്നത്.