ചുമരിൽ വരച്ച് സോഷ്യൽ മീഡിയകളിലൂടെ ശ്രദ്ധേയയായി തേജസ്വിനി

0
100

മനസ്സിൽ പതിഞ്ഞ കാർട്ടൂൺ കഥാപാത്രങ്ങളെ ചുമരിൽ വരച്ച് സോഷ്യൽ മീഡിയകളിലൂടെ ശ്രദ്ധേയമാകുകയാണ് കൂത്തുപറമ്പ് പഴയ നിരത്തിലെ തേജസ്വിനി. നരവൂർ സെൻട്രൽ എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് മിടുക്കി. കോവിഡ് ലോക്ക്ഡൌൺ കാലത്താണ് കൂടുതൽ ചിത്രകല തേജസ്വിനി പഠിക്കാൻ തുടങ്ങിയത്.

പരിശീലനം ഒന്നുമില്ലാതെയാണ് ആദ്യം പേപ്പറുകളിൽ ചിത്രരചനകൾ വരച്ചു തുടങ്ങിയത്.പിന്നീട് വീടിനകത്തെ ചുവരിൽ ചിത്രം വരക്കാൻ തുടങ്ങി. അക്രലിക് പെയിന്റ്, ഫാബ്രിക് പെയിന്റ് ഉപയോഗിച്ചാണ് തേജസ്വിനി വരയ്ക്കുന്നത്.

മാതാപിതാക്കളായ പിഎം മനോരാജൂം പി ശ്രീഷയും മികച്ച പിന്തുണയാണ് മകൾക്ക് നൽകുന്നത്. ചേച്ചിയുടെ ചിത്രകലയ്ക്ക് എല്ലാ പിന്തുണയും നൽകി എൽ.കെ.ജി വിദ്യാർത്ഥിയായ അദ്വാനും ഒപ്പമുണ്ട്.