ഇറാഖിലെ അമേരിക്കൻ വ്യോമകേന്ദ്രത്തിൽ റോക്കറ്റാക്രമണം

0
85

പടി‌‍ഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ വ്യോമകേന്ദ്രത്തിൽ റോക്കറ്റാക്രമണം. അൻബർ പ്രവിശ്യയിലെ അയിൻ അൽഅസദ് വ്യോമകേന്ദ്രത്തിൽ പത്ത് റോക്കറ്റെങ്കിലും പതിച്ചെന്ന് സഖ്യസേനാ വക്താവ് കേണൽ വെയ്ൻ മാരോറ്റോ അറിയിച്ചു.

അൻബറിലെ അൽബാ​ഗ്ദാദി മേഖലയിൽനിന്നാണ് റോക്കറ്റ് തൊടുത്തുവിട്ടതെന്നും നാശനഷ്ടമില്ലെന്നും ഇറാഖ്‌ പൊലീസ് അറിയിച്ചു. സഖ്യകക്ഷികളുമായി ചർച്ച ചെയ്തശേഷം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്ക പ്രതികരിച്ചു.

മാർപാപ്പ ശനിയാഴ്‌ച ഇറാഖ്‌ സന്ദർശിക്കാനിരിക്കെയാണ് ആക്രമണം.അമേരിക്ക കഴിഞ്ഞവർഷം ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ ബാ​ഗ്ദാദ് വിമാനത്താവളത്തിനു പുറത്തുവച്ച് ഡ്രോൺ ആക്രമണത്തിൽ വധിച്ചതിന് തിരിച്ചടിയായി ഇറാൻ അയിൻ അൽഅസദ് വ്യോമകേന്ദ്രത്തിൽ മിസൈൽ വർഷം നടത്തിയിരുന്നു. പശ്ചിമേഷ്യ വീണ്ടും സംഘര്ഷത്തിലേയ്ക്ക് നീങ്ങാൻ ഇത് കാരണമാകുമെന്നാണ് വിലയിരുത്തൽ.