Friday
24 January 2025
28.8 C
Kerala
Home Kerala പ്ലസ്ടു തല പി.എസ്.സി പ്രാഥമിക പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

പ്ലസ്ടു തല പി.എസ്.സി പ്രാഥമിക പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

0
71

തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി പ്രാഥമികപരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടക്കുക.

ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതലും ഏപ്രില്‍ 17-ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാള്‍ടിക്കറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.keralapsc.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.