Sunday
11 January 2026
26.8 C
Kerala
HomeWorldമ്യാൻമറിൽ പ്രതിഷേധക്കാർക്കുനേരെ വെടിവെപ്പ്: നിരവധിപേർ കൊല്ലപ്പെട്ടു

മ്യാൻമറിൽ പ്രതിഷേധക്കാർക്കുനേരെ വെടിവെപ്പ്: നിരവധിപേർ കൊല്ലപ്പെട്ടു

മ്യാൻമറിൽ പ്രതിഷേധക്കാർക്കു നേരെയുള്ള സൈന്യത്തിൻറെ വെടിവെപ്പിൽ 38 പേർ കൊല്ലപ്പെട്ടു. ഇതോടെ സൈന്യത്തിൻറെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു.

തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂൺ എന്നിവിടങ്ങളിലാണ് കൂടുതൽ പേർ മരിച്ചത്. മരണസംഖ്യ ഉയരാൻ സാധ്യതയെന്നും വിവരം.ഞായറാഴ്ച വിവിധ നഗരങ്ങളിലായി 18 പേരെ സൈന്യം വെടിവച്ച്‌ കൊന്നിരുന്നു.

പ്രക്ഷോഭം നടത്തിയവർക്ക് നേരെ പട്ടാളം വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ 4 പേർ കുട്ടികളാണ്. പട്ടാള അട്ടിമറിയിലൂടെ ഓങ് സാങ് സൂചിയെ തടങ്കലിലാക്കിയതിനെതിരെയാണ് പ്രതിഷേധം.

ഫെബ്രുവരി ആദ്യവാരത്തോടെ തുടങ്ങിയ സമരങ്ങൾ ശക്തിപ്പെടുകയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

പ്രക്ഷോഭകർക്കുനേരെ സുരക്ഷാസേന വെടിവയ്‌ക്കുന്നതും ചിലയിടങ്ങളിൽ ഓടിച്ചിട്ട്‌ തല്ലുന്നതുമായ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. രക്തരൂഷിതമായ ദിനം’ എന്ന് സംഭവത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു. ഇന്ത്യയടക്കം ഉള്ള രാജ്യങ്ങൾ പട്ടാള ഭരണത്തിന് എതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments