ടിആര്‍പി തട്ടിപ്പു കേസ്; ബാര്‍ക്ക് സിഇഒ പാര്‍ഥോദാസ് ഗുപ്തയ്ക്ക് ജാമ്യം

0
70

ടിആർപി തട്ടിപ്പു കേസ്; ബാർക്ക് സിഇഒ പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം

ടെലിവിഷൻ റേറ്റിങ്ങിൽ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത ബാർക്ക് സിഇഒ പാർഥോദാസ് ഗുപ്തയ്ക്ക് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അനുമതി കൂടാതെ രാജ്യം വിടരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഡിസംബർ 24 നാണ് പാർഥോദാസിനെ അറസ്റ്റ് ചെയ്യുന്നത്. അന്നു മുതൽ ജയിലാലായിരുന്നു. പാർഥോദാസിന്റെ ജാമ്യം സെഷൻസ് കോടതി നിഷേധിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

തട്ടിപ്പുകേസിലെ പ്രതിയായ റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയും തമ്മിൽ നടന്ന വാട്സാപ്പ് ചാറ്റ് പുറത്ത് വന്നിരുന്നു.പാർത്തോ ദാസ് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് അന്യായമായി അർണബിന്റെ ചാനലിനെ സഹായിക്കുകയും അവരുടെ ടെലിവിഷൻ റേറ്റിംഗ് ഉയർത്തുകയും ചെയ്‌തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതിന് പ്രതിഫലമായി വൻ തുക കൈപ്പറ്റിയെന്നും മുംബൈ പോലീസ് കണ്ടെത്തിയിരുന്നു