പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിൻ സ്വീകരിച്ചു

0
79

പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിൻ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്.

അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് കുത്തിവെയ്‌പ്പിന്‌ ശേഷം മോഡി ട്വിറ്ററിൽ പറഞ്ഞു.രാജ്യത്ത് പൊതുജനങ്ങൾക്കുള്ള രണ്ടാംഘട്ട വാക്‌സിൻ വിതരണത്തിന്റെ ഭാഗമായാണ് മോഡി കുത്തിവെയ്‌പ്പെടുത്തത്‌.

രാജ്യത്ത് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കും ഇന്നുമുതലാണ്‌ കുത്തിവെയ്‌പ്പ്‌ തുടങ്ങുന്നത്‌.