മമ്മൂട്ടി- മഞ്ജു വാര്യർ ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസർ പുറത്തെത്തി

0
76

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസർ പുറത്തെത്തി. നവാഗതനായ ജോഫിൻ.ടി. ചാക്കോ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് ഒരു വൈദികൻ്റെ വേഷത്തിലാണ്.

https://youtu.be/EQicLhBZTzM  ദി പ്രീസ്റ്റിന്റെ രണ്ടാം ടീസർ

കൊലപതാകത്തെ സംബന്ധിച്ച് പ്രീസ്റ്റ് നടത്തുന്ന അന്വേഷണങ്ങളും പുതിയ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറെ ദുരൂഹതയും സസ്‌പെൻസും ഒളിപ്പിച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസറും.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ദി പ്രീസ്റ്റ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ടീസർ.