പാലാരിവട്ടം പാലം അഴിമതി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി വിജിലൻസ്

0
78

പാലാരിവട്ടം പാലം അഴിമതി കേസിൽ നിയമസഭാ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി വിജിലൻസ്. അന്വേഷണം പൂർത്തിയാക്കി വസ്തുത വിവര റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. തെരഞ്ഞെടുപ്പിന് മുൻപായി മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കുറ്റപത്രം സമർപ്പിക്കാനാണ് വിജിലൻസ് നീക്കം.

വസ്തുത വിവര റിപ്പോർട്ട് സമർപ്പിച്ച വിവരം വിജിലൻസ് കോടതിയിലാണ് വ്യക്തമാക്കിയത്. കേസിൽ വിജിലൻസ് അന്വേഷണം കോടതിയുടെ മേൽ നോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് വിജിലൻസ് കോടതി മുൻപാകെ കേസിന്റെ പുരോഗതി അറിയിച്ചത്.

ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം പൂർത്തിയായി. പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹം കുഞ്ഞുൾപ്പെടെ 18 പ്രതികളാണ് ഉള്ളത്. ഇതിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.