കേരള-തമിഴ്നാട് അതിർത്തിയില്‍ 225 കിലോ കഞ്ചാവ് പിടികൂടി

0
69

കേരള-തമിഴ് നാട് അതിർത്തിയോട് ചേർന്ന മേല്പാലയിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ നിന്നും 225 കിലോ കഞ്ചാവ് പിടികൂടി.

കന്യാകുമാരി ജില്ലയിലെ മേൽപ്പാലക്കു സമീപം മൈലച്ചി വിള വഴി കേരളത്തിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ട് വരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടുർന്ന് തക്കല നർകോട്ടിക് സെല്ലും, അരുമന പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധയിൽ വഴിയരുകിൽ ഒരു തോട്ടത്തിൽ നിർത്തിയിട്ടിരുന്ന kl 22 N,4503 എന്ന കേരള രജിസ്ട്രേഷൻ ഉള്ള മിനി ലോറിയിൽ ഒളിപ്പിച്ചു വച്ചിരുന്ന 225 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ലോറിയിൽ നിന്നും രക്ഷപെട്ടു എന്ന് കരുതുന്ന 3 പേർക്കായുള്ള തിരച്ചിൽ തമിഴ്നാട് പോലീസ് ശക്തമാക്കി. പിടിച്ചെടുത്ത ലോറിയും കഞ്ചാവും തക്കല പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.