അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ തുടരും

0
70

കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം. ചരക്കു വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

തെരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി സർവീസുകൾ അനുവദിക്കുമെന്നും മന്ത്രാലയം പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മറ്റു മേഖലകളിൽ നിയന്ത്രണം ലഘൂകരിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകിയിരുന്നു.