‘കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ സമകാലിക വായന’ പ്രകാശനം ചെയ്‌തു

0
68

ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്‌ രചിച്ച ‘കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ സമകാലിക വായന’ പുസ്‌തകം പ്രകാശനം ചെയ്‌തു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‌ നൽകിയാണ് പ്രകാശനം ചെയ്തത്.

എൽഡിഎഫ്‌ വടക്കൻമേഖലാ ജാഥയുടെ സമാപനസമ്മേളനത്തിൽവച്ചാണ്‌ പുസ്‌തകം പ്രകാശനം ചെയ്‌തത്‌. മൾട്ടി മീഡിയ പുസ്‌തകമായി ചിന്ത പബ്ലിക്കേഷൻസാണ്‌ പുറത്തിറക്കുന്നത്‌.

പുസ്‌തകത്തിന്റെ വായനയ്ക്കൊപ്പം പ്രഭാഷണങ്ങൾ കേൾക്കാനും കാണാനുമുള്ള സൗകര്യം ക്യൂആർ കോഡിലൂടെ ഒരുക്കിയിട്ടുണ്ട്‌. സുനിൽ പി ഇളയിടത്തിന്റെ ശബ്ദത്തിൽ കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയുടെ പൂർണരൂപം പുസ്‌തകത്തോടൊപ്പം ലഭിക്കും.