പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ മന്ത്രാലയം

0
103

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ മന്ത്രാലയം. കൊറോണ പടരുന്ന സാഹചര്യത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം യാത്രക്കാർ ട്രെയിൻ ഉപയോഗിക്കുന്നത് കുറക്കാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് റെയിൽവേ മന്ത്രാലയം പ്രതികരിച്ചു. പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രം റെയിൽ‌വേ നിരക്ക് അനദികൃതമായി വർധിപ്പിക്കുന്നതായുള്ള പ്രതിപക്ഷം ആരോപണങ്ങൾ ശരിവച്ചുകൊണ്ട് ഇന്ത്യൻ റെയിൽ‌വേ, ഹ്രസ്വ-ദൂര പാസഞ്ചർ ട്രെയിനുകൾ‌ക്ക് ഉയർന്ന നിരക്ക് ഈടാക്കുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ പടരുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രക്കാർ ട്രൈയിനിൽ കയറുന്നത് ഒഴിവാക്കാനാണ് യാത്ര നിരക്ക് കൂട്ടിയതെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം. ഒഴിവാക്കാവുന്ന യാത്രകളിൽ നിന്നും നിരുത്സാഹപ്പെടുത്തുന്നതിനാണ് ട്രെയിനുകൾക്കു ഉയർന്ന നിരക്ക് ഏർപ്പെടുത്തിയതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ട്രെയിനുകളിൽ തിരക്ക് ഉണ്ടാകാതിരിക്കാനും കൊവിഡ് പടരാതിരിക്കാനും വേണ്ടി യാത്ര നിരക്കുകൾ വർധിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

സാധാരണക്കാർക്ക് ചിലവ് കുറഞ്ഞ രീതിയിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റെയിൽവേ ഇല്ലാതാകുന്നതെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. അതേസമയം ഘട്ടം ഘട്ടമായി രാജ്യത്ത് കൂടുതൽ പാസഞ്ചര്‍ ട്രെയിന്കൾ വർധിപ്പിക്കുമെന്നും റെയിൽവേ മന്ത്രാലയം കൂട്ടിച്ചേർത്തു.