വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി ശൈലജ ടീച്ചര്‍

0
112

കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അനുശോചനം രേഖപ്പെടുത്തിത്.

മലയാളത്തിന്റെ പ്രിയ കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.അധ്യാപകന്‍, ഭാഷാ പണ്ഡിതന്‍, വാഗ്മി, സാംസ്‌കാരിക ചിന്തകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനാണ് അദ്ദേഹം.

മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രകൃതിയേയും അദ്ദേഹം ഏറെ സ്‌നേഹിച്ചു.അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.