ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ത്രിതല സംവിധാനം കേന്ദ്രസർക്കാർ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനായി ഏർപ്പെടുത്തി.
കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിന് ഡ/അ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതായി മന്ത്രിമാർ പറഞ്ഞു.
പ്രകോപനപരമായ പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് മാർഗരേഖയിൽ പറയുന്നു. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതും വിലക്കി.