സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ , മൗലികാവകാശമല്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ

0
88

സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്രസർക്കാർ. സ്വവർഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി.

സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാൽ ഇത് മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ വ്യവസ്ഥതിയനുസരിച്ച് സ്ത്രീക്കും പുരുഷനും മാത്രമേ വിവാഹം സാധ്യമാകുകയുള്ളൂ.

ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാര്യേജ് ആക്ട്, ഫോറിൻ മാര്യേജ് ആക്ട് എന്നിവ പ്രകാരം സ്വവർഗ വിവാഹം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട്.