Sunday
11 January 2026
24.8 C
Kerala
HomeIndiaസാങ്കേതിക തകരാർ: എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തി

സാങ്കേതിക തകരാർ: എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തി

സാങ്കേതിക തകരാറുമൂലം എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തിവെച്ചു. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് 11.40നും ക്യാഷ് മാർക്കറ്റ് 11.43നുമാണ് നിർത്തിയത്.

തകരാർ പരിഹരിച്ചശേഷം വ്യാപാരം പുനരാരംഭിക്കുമെന്ന് എൻഎസ്ഇ അധികൃതർ അറിയിച്ചു. ടെലികോം സേവനദാതാക്കളിൽനിന്നുള്ള തകരാറാണ് ട്രേഡിങ് ടെർമിനലുകളെ ബാധിച്ചത്.

തകരാറിനെതുടർന്ന് എൻഎസ്ഇവഴിയുള്ള എല്ലാ ബ്രോക്കർമാരുടെയും ഇടപാടുകൾ തടസ്സപ്പെട്ടു. ഓഹരി ഇടപാടുകൾക്ക് ബിഎസ്ഇയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് സെറോധ ട്വീറ്റ്‌ചെയ്തു.

RELATED ARTICLES

Most Popular

Recent Comments