Saturday
10 January 2026
31.8 C
Kerala
HomeEntertainmentപ്രതീക്ഷ അസ്തമിച്ചിട്ടില്ല; ദിഷ രവിക്ക് പിന്തുണയുമായി തപ്‌സി പന്നു

പ്രതീക്ഷ അസ്തമിച്ചിട്ടില്ല; ദിഷ രവിക്ക് പിന്തുണയുമായി തപ്‌സി പന്നു

ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി തപ്‌സി പന്നു. പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് ദിഷ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് തപ്‌സി ട്വീറ്റ് ചെയ്തത്.

ദിഷക്കെതിരായ തെളിവുകളില്‍ വ്യക്തതയില്ലെന്നും അഹങ്കാരത്തിന് പോറലേല്‍ക്കുന്നതിന് രാജ്യദ്രോഹം ചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചതും ചൂണ്ടിക്കാണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറായ അതുല്‍ കസ്‌ബേക്കര്‍ എഴുതിയ ട്വീറ്റ് തപസ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും സമരക്കാരെ പിന്തുണച്ചവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചും തപ്‌സി രംഗത്തെത്തിയിരുന്നു.

ദല്‍ഹി പാട്യാല ഹൗസ് കോടതി ചൊവ്വാഴ്ച ദിഷക്ക് ജാമ്യം അനുവദിച്ചിരുന്നു. ദിഷയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് തെളിവില്ലെന്ന നിരീക്ഷണത്തെ തുടര്‍ന്നായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

ദിഷയ്ക്ക് വിഘടനവാദി സംഘടനകളുമായുള്ള ബന്ധത്തിന് തെളിവില്ല. ചെങ്കോട്ട ആക്രമണത്തിലെ പ്രതികളുമായി ദിഷയ്ക്ക് ബന്ധമില്ലെന്നും കോടതി പറഞ്ഞു. അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments