പട്ടേലിനെ വേണ്ട: സർദാർ പട്ടേൽ സ്റ്റേഡിയം ഇനിമേൽ നരേന്ദ്ര മോദി സ്റ്റേഡിയം

0
81

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് സർദാർ പട്ടേല്‍ മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. സർദാർ പട്ടേലിന്റെ പേര് മാറ്റിയാണ് മോദിയുടെ പേരിട്ടത്. സർദാർ പട്ടേല്‍ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാകും അറിയപ്പെടുക. ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്.

പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്‌ ഷാ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.