പുതുച്ചേരി രാഷ്‌ട്രപതി ഭരണത്തിലേക്ക്

0
110

ഭൂരിപക്ഷമില്ലാതെ കോൺഗ്രസ് സർക്കാർ രാജിവെച്ച പുതുച്ചേരിയിൽ ബി.ജെ.പിയോ സഖ്യ കക്ഷികളോ ഭരണത്തിനായുള്ള അവകാശവാദം ഉന്നയിക്കില്ല. ഇവിടെ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ലെഫ്റ്റനന്റ് ഗവർണർ തമിലിസൈ സൗന്ദരരാജൻ ശുപാർശ ചെയ്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. സൗന്ദരരാജൻ അയച്ച ശുപാർശക്കത്ത് ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം മുൻപ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് അധികാരം നഷ്ടമായത്. അഞ്ചു കോൺഗ്രസ് എം.എൽ.എ മാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെയാണ് സർക്കാരിന് ഭരണം നഷ്ടപ്പെട്ടത്. രാജി വെച്ച രണ്ട് കോൺഗ്രസ് എം.എൽ.എ മാർ ബി.ജെ.പിയിൽ ചേർന്ന്. കൂടുതൽ പേർ വരും ദിവസങ്ങളിൽ ബി.ജെ.യിലെത്തുമെന്നാണ് റിപോർട്ടുകൾ.

ബി.ജെ.പിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ എൻ.ആർ കോൺഗ്രസുമാണ് തങ്ങളുടെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചതെന്ന് നാരായണസ്വാമി ആരോപിച്ചു. മുൻ ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദി പ്രതിപക്ഷവുമായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. 14 കോണ്‍ഗ്രസ് അംഗങ്ങളുടെയും മൂന്ന് ഡിഎംകെ അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയോടെയായിരുന്നു നാരായണ സ്വാമി സര്‍ക്കാരിന്‍റെ ഭരണം.