തെരഞ്ഞെടുപ്പ് തീയതി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം നാളെയും തുടരും

0
73

കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം നാളെയും തുടരും. തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി.

നാളെ വൈകിട്ടോടെ ഉദ്യോഗസ്ഥർ വീണ്ടും ബംഗാളിലേക്കെത്തും. ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായാണ് ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ചർച്ച നടതിയത്. കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുമായി ഉദ്യോഗസ്ഥർ രാവിലെ ചർച്ച നടത്തി.

വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചർച്ച . കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, അധിക ബൂത്തുകൾ, സുരക്ഷ ഉൾപ്പെടെയുള്ള വ ഉദ്യോഗസ്ഥർ വിലയിരുത്തി. തമിഴ്നാട്,പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും ചർച്ച നടത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, ഡെപ്യൂട്ടി കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേ സമയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്പൂർണ യോഗം നാളെയും തുടരും.

നാളെ വൈകിട്ടോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ വീണ്ടും പശ്ചിമ ബംഗാലിലേക്ക് എത്തും.മറ്റന്നാൾ പശ്ചിമ ബംഗാൾ സന്ദർശിച്ചു തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഒരിക്കൽകൂടി വിലയിരുത്തും.

ബംഗാളിൽ ആറോ ഏഴോ ഘട്ടങ്ങളായാകും തെരഞ്ഞെടുപ്പ് നടത്തുക. ബംഗാൾ സന്ദർശനത്തിന് ശേഷമാകും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം സംബന്ധിച്ച് അന്തിമ തേവരുമാനത്തിലേക്കെത്തുക. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.