ശബരിമല, സിഎഎ വിഷയങ്ങളില്‍ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും

0
90

ശബരിമല, സിഎഎ വിഷയങ്ങളില്‍ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടും, പൗരത്വ നിയമ ഭേതഗതിയുമായി ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.