കോൺഗ്രസ് ബിജെപിയുടെ വിളനിലം; 4 വർഷം കൊണ്ട് സംഭാവന ചെയ്തത് 168 നേതാക്കളെ

0
50

കഴിഞ്ഞ നാലു വർഷത്തിനിടെ 168 ജനപ്രതിനിധികളാണ് കളം മാറി ബി ജെ പിലേക്ക് ചേക്കേറിയത് .കളം മാറ്റി ചവിട്ടിയവരിൽ ഭൂരിഭാ​ഗവും ബി ജെ പി യെ നേരിട്ട് ജയിച്ച കോൺഗ്രസുകാരായിരുന്നു. കോൺഗ്രസിനുള്ളിലെ സംഘടനാ പ്രശ്നങ്ങളും പാർട്ടിയെ നയിക്കാൻ പോന്നൊരു നേതാവില്ലാത്തതും പാർട്ടിയെ പതനത്തിലേക്ക് നയിക്കുന്നു .

ഇനി മറ്റൊരു കണക്ക് പറഞ്ഞ് സംഭവം ഒന്നുകൂടി വ്യക്തമാക്കാം.

1984 ൽ. 415 MP മാരോടു കൂടി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ കയറി. ആ സ്ഥാനത്ത് കോൺ​ഗ്രസിനിപ്പോൾ 44 എംപിമാർ മാത്രമാണുള്ളത്.

1984 ൽ രണ്ട് എംപിമാർ മാത്രമായിരുന്ന ബിജെപി ഇപ്പോൾ 300 എംപിമാരോടു കൂടി അധികാരത്തിൽ കയറുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയിൽ 56 വർഷത്തിലധികം ഭരണം കയ്യാളിയ പാർട്ടിയായിരുന്നു കോൺഗ്രസ്സ്.

415 പാർലമെന്റ് സീറ്റിൽ നിന്നും 44 ലേക്ക് കോൺഗ്രസ് തകർന്നടിഞ്ഞു, എന്തുകൊണ്ട് ?

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അനിയൻപോലും ബിജെപിയിൽ ചേർന്നു എന്തുകൊണ്ട്?

25 സംസ്ഥാനങ്ങളെ അടക്കി ഭരിച്ച പാർട്ടി വെറും മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂപ്പുകുത്തി.

1967 ൽ തമിഴ്നാട്ടിൽ നഷ്ടപ്പെട്ട ഭരണം ഇന്നുവരെ തിരിച്ച് പിടിക്കുവാൻ സാധിച്ചില്ല. അവിടെ കോൺഗ്രസ്സിനെ കാണണമെങ്കിൽ മഷിയിട്ട് നോക്കേണ്ടി വരും.

കോൺഗ്രസ്സിന്റെ പ്രതാപകാലത്താണ് 1977 ൽ ബംഗാൾ നിയമസഭ ഇടതുപക്ഷം പിടിച്ചടക്കുന്നത്.

40 വർഷമായി കോൺഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടിട്ട്. തിരിച്ച് വരുന്നതുപോകട്ടെ മേൽവിലാസമുള്ള പ്രതിപക്ഷംപോലും ആകാൻ കഴിയാതെ പല്ല് കൊഴിഞ്ഞ സിംഹത്തെപോലെ കഴിയുന്നു.

1984 ൽ സിക്കിമിലെ ഭരണം നഷ്ടപ്പെട്ടു,

ഇപ്പോൾ ഈ സംസ്ഥാനം കോൺഗ്രസ്സുകാർക്ക് ഓർമ്മ കാണുമോ എന്തോ.

ഇതുവരെ അവിടെയും ഭരണം തിരിച്ച്പിടിക്കുവാൻ അവർക്ക് സാധിച്ചിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ, കോൺഗ്രസ്സിന് 80 എം പിമാരെ സംഭാവന ചെയ്ത സംസ്ഥാനമാണ് യു പി.

1988 മുതൽ അവിടെയും അധികാരം സ്വാഹ..!

ഇന്ന് യു പിയിൽ കോൺഗ്രസ്സിന്റെ സ്മാരകം മാത്രം ബാക്കി.

1990 ൽ ബീഹാറിൽ സംസ്ഥാന ഭരണം നഷ്ടപ്പെട്ടു. തിരിച്ച് കയറുവാൻ അടവുകൾ പതിനെട്ടും പയറ്റി, ഫലമുണ്ടായില്ല.

ചെറുതാണെങ്കിലും ഉറച്ചതാണെന്ന് കരുതിയ ത്രിപുരയും 1993 ൽ കോൺഗ്രസ്സിന് നഷ്ടപ്പെട്ടു,

മഹാത്മജിയുടെ നാട്, അത് കോൺഗ്രസ്സിന്റേതാണെന്ന് കരുതിയ ഗുജറാത്തും നഷ്ടപ്പെട്ടു 1995 ൽ .

2018ൽ തിരിച്ച് വരാൻ ജനങ്ങൾ അവസരം നൽകിയിട്ടും വർഗീയ ഫാസിസ്റ്റുകൾക്ക് ഭരണം വിട്ടുകൊടുത്തു.
അവിടെ ഇനിയൊരു തിരിച്ച് വരവ് കോൺഗ്രസ്സിന് അസാധ്യം.

2000 ൽ ഒഡീഷ,2003 ൽ മദ്ധ്യപ്രദേശ്,ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും കോൺഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടു,

അവിടെയെല്ലാം കോൺഗ്രസ് തിരിച്ച് വരാൻ കഴിത്ത വിധം ദുർബലമായി.

1977 ൽ ബംഗാളിലും,1993 ൽ ത്രിപുരയിലും ഇടതുപക്ഷം ഭരണം പിടിച്ചത് കോൺഗ്രസ്സിൽനിന്നായിരുന്നു.കോൺഗ്രസ്സിന്റെ പ്രതാപകാലത്ത് തന്നെ.

ഇന്ന് ബംഗാളിലും, ത്രിപുരയിലും ഇടതുപക്ഷം അധികാരത്തിലില്ല എന്നത് ശരി. എന്നാൽ കോൺഗ്രസ്സ് ഭരണത്തിൽ തിരിച്ച് വന്നത് പേലെയാണ് കേരളത്തിലെ കോൺഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും ഭാവം. ഈ രണ്ട് സംസ്ഥാനങ്ങളിലും നിങ്ങളുടെ സ്ഥാനം യഥാർത്ഥത്തിൽ എവിടെയാണ് – കുപ്പത്തൊട്ടിയിലോ.
ഇടതുപക്ഷത്തേക്കാളും എത്രയോ മടങ്ങ് താഴെയാണ് നിങ്ങൾ…

അടുത്തത് കേരളമാണെന്ന് നിങ്ങൾ ഞങ്ങളെ ഓർമ്മിപ്പിക്കുമ്പോൾ,

ആ ചോദ്യം ഉയരുന്നത് നിങ്ങളുടെ നേരെയാണ്.

അതിനാൽ സ്വയം ചോദിക്കുക,

“ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ തിരിച്ച് വരുവാൻ കഴിയാത്ത വിധം തകർന്നടിഞ്ഞ
നിങ്ങളുടെ സ്ഥാനം കേരളത്തിൽ എവിടെയായിരിക്കുമെന്ന്.”