Saturday
10 January 2026
31.8 C
Kerala
HomePoliticsവിജയയാത്രയിൽ പങ്കെടുക്കാത്തത് ക്ഷണിക്കാത്തതിനാൽ, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് പി.പി. മുകുന്ദൻ

വിജയയാത്രയിൽ പങ്കെടുക്കാത്തത് ക്ഷണിക്കാത്തതിനാൽ, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് പി.പി. മുകുന്ദൻ

സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് പി.പി. മുകുന്ദൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്രയിൽ താൻ പങ്കെടുക്കാത്തത് ക്ഷണിക്കാത്തതിനാലാണെന്നും തെരഞ്ഞെടുപ്പിൽ തന്റെ പങ്ക് നേതൃത്വം പ്രതീക്ഷിക്കുന്നില്ലെന്നും പി.പി. മുകുന്ദൻ വ്യക്തമാക്കി.

കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ വേദികളിലെവിടെയും മുതിർന്ന നേതാവായ പി.പി. മുകുന്ദൻ പങ്കെടുത്തിരുന്നില്ല. യാത്രയുടെ ഉദ്ഘാടന ദിവസം രാവിലെയാണ് കെ. സുരേന്ദ്രന്റെ കോൾ വന്നത്.താൻ പങ്കെടുക്കണമെന്ന ആഗ്രഹം നേതൃത്വത്തിനില്ലെന്നും പി.പി. മുകുന്ദൻ പറഞ്ഞു.

നേതാക്കൾ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ പരിപാടിയിലെങ്കിലും ചുമതലയുള്ള ആളുകൾ വിളിക്കുമെന്ന് കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് പോലും താനുണ്ടാകില്ല. നേതൃത്വവും അത് പ്രതീക്ഷിക്കുന്നില്ല. ഇ. ശ്രീധരന്റെ ബിജെപി പ്രവേശനം ഗുണമുണ്ടാക്കുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പി.പി. മുകുന്ദൻ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments